ജനിച്ചാല് ഒരു നാൾ മരിക്കും ന്ന് എല്ലാർക്കും അറിയാം. മരണത്തിന് വലിയ ലോജിക്കൊന്നുമില്ല, വിചാരിക്കാത്ത സമയത്ത് ജീവൻ പിടിച്ച് വാങ്ങിയിട്ട് ഒരൊറ്റ പോക്കാണ്. ഒരുപാടു കാലം ജീവിച്ചിരിക്കേണ്ടയാളാണെന്ന് നമ്മൾ വിചാരിക്കുന്നയാൾ പൊടുന്നനെ നമുക്കിടയിൽ നിന്നും ഇല്ലാതാവുന്നത് സങ്കടകരമാണ്. മരണത്തോട് വെറുതെ കലഹിക്കാൻ തോന്നും. ഇങ്ങനെയൊന്നുമല്ല ഒരാളിന്റെ ജീവൻ തട്ടിയെടുക്കേണ്ടത്! പക്ഷെ നമ്മൾടെ നിയമങ്ങളോ ദയയോ വാത്സല്യമോ ഒന്നുമല്ലല്ലോ അതിന് ഉള്ളത്. ജീവിതത്തിൽ ഇനീം ചെയ്യാൻ കുറെ കാര്യങ്ങളുണ്ട് പിന്നെ വരുന്ന് പറഞ്ഞ് മടക്കി അയക്കാനോ അല്ലെങ്കിൽ എന്റെ ദൗത്യം പൂർത്തിയായി എന്നെ വന്നുകൊണ്ടു പോയിക്കോളൂന്ന് പറഞ്ഞ് മരണത്തെ ക്ഷണിച്ചു വരുത്താനും പറ്റുന്ന കഴിവ് നമുക്ക് ഇല്ലല്ലോ. ഓരോ ജീവനു പിറകിലും മരണമുണ്ട്, ഏത് നിമിഷം ജീവനെ കവർന്നെടുക്കുന്നു എന്നു മാത്രം അറിയില്ല. നാം ജീവിക്കുകയാണ്, എന്നാൽ ജീവൻ എന്താണെന്നു നമുക്ക് അറിയില്ല. ഈ അജ്ഞതകൊണ്ടാണ് മരണം എന്ന സംഭവം നടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നതെന്ന ഓഷോയുടെ വാക്കുകളിൽ അഭയം തേടുന്നു. പക്ഷെ ആ വയലിന്റെ സ്വരം എന്നെ വിടാതെ പിന്തുടരുകയാണല്ലോ... ഒരു കാരണം കണ്ടെത്തുന്നതു വരെ ആ ശുന്യത ഏല്പിക്കുന്ന മുറിവിന്റെ നീറ്റലുകൾ നിലനിൽക്കും. # ബാലഭാസ്കറിന് വിട
2018 October 2
2018 October 2
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ