അനുയായികള്‍

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

വേട്ടവിളയാട്ടം



ഫൈനല് എപ്പിസോഡ്


റിപ്പബ്ലിക്ക്, അത്ഭുതങ്ങള് ഒന്നും സംഭവിക്കുന്നില്ല,കുരുക്ഷേത്രം തുടങ്ങിയ നോവലുകളുടെ പരസ്യങ്ങള്

ജനയുഗം വാരികയലാണ് ആദ്യത്തെ നോവല് പ്രസിദ്ധീകരിച്ചത്...
അതും തൂലികാ നാമത്തില്..
മക് ഡോവല് യൂണിവേഴ്സിറ്റി എന്ന സറ്റയര് പ്രസിദ്ധീകരണത്തിന് ശേഷം..
1995 മെയ് ദിനപ്പതിപ്പിലാണ് തുടക്കം.
കോളേജ് പഠനമൊക്കെ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്.
അന്നത്തെ ഫോട്ടോയും ഇന്നത്തെ ഫോട്ടോയും കണ്ടാല്
തിരിച്ചറിയാന് പ്രയാസം തോന്നും..
പിന്നീട് കുറച്ചുകാലത്തിന് ശേഷം..
ചെന്നൈയില് എത്തി ജീവിതവുമായുള്ള ഏറ്റുമുട്ടലിനിടയില്
എഴുതപ്പെട്ടതാണ് അത്ഭുതങ്ങള് ഒന്നും സംഭവിക്കുന്നില്ല എന്ന നോവല്.
അതിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
22 അദ്ധ്യായങ്ങളിലായി നീണ്ടുകിടക്കുന്നു.
1998 മാര്ച്ചിലാണ് അത്

1999 ആഗസ്റ്റില് കേരളശബ്ദം വാരികയില്
കുരുക്ഷേത്രം എന്ന നോവല് പ്രസിദ്ധീകരണം ആരംഭിച്ചു.
ഇരുപത്തഞ്ചോളം അദ്ധ്യായങ്ങളുണ്ടായിരുന്നു അത്.
ഒരു പൊളിറ്റിക്കല് നോവല് എന്നുപറയാം.
വായനക്കാരുണ്ടായിരുന്നു..



ഗോസ്റ്റ്, ആയുധപ്പുര, പക്ഷിശാസ്ത്രക്കാരന് തുടങ്ങിയവ


പ്രസിദ്ധീകരിച്ച നോവലെറ്റുകളുടെ ടൈറ്റിലുകള് മാത്രം..

അങ്ങനെ ഓരോന്ന് തോന്നുകയാണ്, കണ്ണെത്താ ദൂരത്തോളം, അങ്കക്കോഴി,മാലാഖ തുടങ്ങിയ നോവലെറ്റുകള്




മഴത്തുള്ളികള് ഇലത്തുന്പിലൂടെ താഴേക്ക്